തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക മിൽമയുമായി ചേർന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ' ഓയിസ്‌ക മിൽമ ഗ്രീൻ ക്വസ്റ്റ് 2022' ന്റെ സൗത്ത് സോൺ ക്വിസ് മത്സരത്തിൽ മുക്കോലയ്‌ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിന് ഒന്നാംസ്ഥാനം ലഭിച്ചു. നകുൽ ശ്യാം, കുമാർ ഗോപാൽ സിദ്ധാർത്ഥ് എന്നിവർക്കാണ് ഒന്നാംസ്ഥാനം ലഭിച്ചത്.

നാലു ജില്ലകളിൽ നിന്നായി 7 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പത്തനംതിട്ട ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് ദേവിക ജി.ഓമനക്കുട്ടൻ, സൂര്യകിരൺ എസ്.എൽ എന്നിവർ രണ്ടാംസ്ഥാനത്തെത്തി. ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ ടീമുകൾക്ക് 19ന് പാലക്കാട് നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാം. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിൽ നടന്ന കേരള സൗത്ത് സോൺ റൗണ്ട് മത്സരം പ്രിൻസിപ്പൽ ബേബിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. സമ്മാനവിതരണം ഡെപ്യൂട്ടി മേയർ പി.കെ. രാജു നിർവഹിച്ചു. മിൽമ മാർക്കറ്റിംഗ് മാനേജർ എ. ഗോപകുമാർ, ടി.ആർ.സി.എം.പി.യു മാർക്കറ്റിംഗ് ഹെഡ് ജയരാഘവൻ എന്നിവർ സംസാരിച്ചു. ഒയിസ്‌ക ഭാരവാഹികളായ വി.പി. ശശിധരൻ, പി.കെ. നളിനാക്ഷൻ, ആർ. അജയൻ, അലി അസ്ഗർ പാഷ എന്നിവർ പങ്കെടുത്തു.