മലയിൻകീഴ്: വിളവൂർക്കൽ പാവച്ചക്കുഴി പാവച്ചൽ ചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. ക്ഷേത്ര ഭാരവാഹികളെത്തിയപ്പോഴാണ് തിടപ്പള്ളിയിലും കമ്മിറ്റി ഓഫിസിലും വാതിലുകൾ തുറന്ന നിലയിൽ കണ്ടത്.

ക്ഷേത്രത്തിലെ മൂന്ന് നിലവിളക്കുകളും മോഷണം പോയിട്ടുണ്ട്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന വിളക്കുകളാണ് മോഷണം പോയത്. പണമെടുത്ത ശേഷം കാണിക്കവഞ്ചി സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രഭാരവാഹികൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.