p

തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക , മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന മാദ്ധ്യമശ്രീ ,മാദ്ധ്യമരത്ന പുരസ്‌കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. മാദ്ധ്യമശ്രീ ജേതാവിന് ഒരു ലക്ഷവും പ്രശംസാഫലകവും മാദ്ധ്യമരത്ന ജേതാവിന് 50000 രൂപയും പ്രശംസാഫലകവും ലഭിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 മാദ്ധ്യമപ്രവർത്തകർക്കും പുരസ്കാരം ലഭിക്കും. അവസാന തീയതി നവംബർ 15. നോമിനേഷൻ ഫോമുകൾക്ക് www.indiapressclub.org . 2023 ജനുവരി 6ന് കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും .കൂടുതൽ വിവരങ്ങൾക്ക് 9645575761