manoharan

കല്ലമ്പലം : ഗൃഹനാഥനെ തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. നാവായിക്കുളം ഇടമൺനില കുഴയ്ക്കാട്ടുകോണം, ചരുവിള പുത്തൻ വീട്ടിൽ മനോഹരൻ (51) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മൃതദേഹം കുഴയ്ക്കാട്ടു കോണം തോട്ടിൽ നാട്ടുകാർ കണ്ടത്. പള്ളിക്കൽ പൊലീസ് കരയ്ക്കെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: നന്ദു, അനന്ദു.