തിരുവനന്തപുരം: 26ാമത് ഫാ. ജോർജ് മൂത്തേരിൽ സ്‌മാരക ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റ് സർവോദയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും കോട്ടയം ഗിരിദീപം ഹയർ സെക്കൻഡറി സ്‌കൂളും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയികളായി. വിവിധ സ്‌കൂളുകളിൽ നിന്നായി 10 ടീമുകൾ പങ്കെടുത്തു. സമാപനചടങ്ങിൽ ഇന്ത്യൻ ബാസ്‌കറ്റ്‌ബാൾ താരം ജീന പി.എസ്, സർവോദയ സെൻട്രൽ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ശാന്തൻ ചരുവിൽ എന്നിവർ വിശിഷ്ടാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് ടി. ജോസഫ്, ബർസാർ ഫാ. കോശി ചിറക്കരോട്ട്, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് എന്നിവർ പങ്കെടുത്തു.