മുരുക്കുംപുഴ: സിൽവർ ലൈൻ വിരുദ്ധ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി മുരുക്കുംപുഴ ജംഗ്ഷനിൽ കിടപ്പാട സംരക്ഷണ സംഗമം നടത്തി. അഡ്വ:അടൂർ പ്രകാശ് എം. പി ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ സമര സമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമര സമിതി ചെയർമാൻ, എം. പി ബാബുരാജ് സമര പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന രക്ഷാധികാരി കെ.ശൈവപ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. അജിത്കുമാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.ഹാഷിം വെൽഫയർ പാർട്ടി നേതാവ് ആദിൽ അബ്ദുൽ റഹീം, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ജി.ആർ സുഭാഷ്, സമര സമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം വൈസ് ചെയർമാൻ സമര സമിതി അഡ്വ. സിറാജുദീൻ കരിച്ചാറ, കിഴുവിലം പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് അനന്തകൃഷ്ണൻ നായർ, ജനകീയ പ്രതിരോധ സമിതി ശശി പള്ളിപ്പുറം കോഴിക്കോട് സമര സമിതി നേതാവ് പ്രവീൺ ചെറുവത്ത്, വാർഡ് മെമ്പർമാരായ തോന്നയ്ക്കൽ രവി,​അജികുമാർ,​ശ്രീചന്ദ്,​കെ.പി. ലൈല, ജില്ലാ കൺവീനർ,​ എ.ഷൈജു, വനിതാ സമര നേതാവ്,​ നസീറ സുലൈമാൻ അഹമ്മദാലി,​ അജിത മോഹൻ എം.എ. ഷാജിർഖാൻ എന്നിവർ സംസാരിച്ചു.