
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി.ആർ. അനിൽ കത്ത് തയ്യാറാക്കിയിരുന്നുവെന്ന് സി.പി.എം കൗൺസിലർ അംശു വാമദേവൻ പറഞ്ഞു.
പാർലമെന്ററി പാർട്ടി നേതാവെന്ന നിലയിലാണ് കത്ത് തയ്യാറാക്കിയത്. അതിൽ മുൻഗണ നൽകണമെന്നല്ല, കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്നാണ് അഭ്യർത്ഥിച്ചതെന്ന് ചാനൽ ചർച്ചയ്ക്കിടെ അംശു വാമദേവൻ പറഞ്ഞു.തന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞ ഡി.ആർ അനിൽ ഇതോടെ വീണ്ടും പ്രതിരോധത്തിലായി.