ee

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ 'എന്റെ ഗുരു' നൃത്ത പരിശീലന ക്യാമ്പ് അജ്മൻ സിറ്റി അമേരിക്കൻ സ്കൂളിൽ നടന്നു. നൃത്യ ഇവന്റ്സുമായി സഹകരിച്ചാണ് ക്യാമ്പ് ഒരുക്കിയത്. ദൈവദശകം 104 ഭാഷകളിൽ മൊഴിമാറ്റി ലോകമെങ്ങും പ്രചരിപ്പിക്കുന്ന 'ദൈവദശകം വിശ്വവിശാലതയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് ഒരുക്കിയതെന്ന് ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഗുരു സന്ദേശം,കുണ്ഡലിനിപ്പാട്ട്, എന്നിവയും അവതരിപ്പിച്ചു. പ്രശസ്ത ഭരതനാട്യ നർത്തകൻ പാർശ്വനാഥ് ഉപാധ്യായ ഭരതനാട്യത്തിലും കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫ. ഡോ. കലാമണ്ഡലം രചിത രവി മോഹിനിയാട്ടത്തിലും ക്ലാസെടുത്തു. ഡോ. കലാമണ്ഡലം രചിത രവി മഹാഗുരുവിന്റെ കുണ്ഠലിനിപ്പാട്ട് നൃത്താവിഷ്ക്കാരവും നടന്നു.