
വെഞ്ഞാറമൂട് : വാക്കുതർക്കത്തിനിടയിൽ മകൻ പിതാവിനെ പിടിച്ചു തള്ളിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വാമനപുരം ആറാം ന്താനം പാറവിള വീട്ടിൽ സുകുമാരൻ (73)ആണ് മരിച്ചത്. പൊലീസ് പറയുന്നതിങ്ങനെ അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നവരായിരുന്നു. സംഭവം നടന്ന കഴിഞ്ഞ മാസം 20 നും പതിവുപോലെ അച്ഛനും മകനും മദ്യപിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ മകൻ അച്ഛനെ പിടിച്ചു തള്ളുകയും ഉപദ്രവിക്കുകയും ചെയ്തു. നിത്യേന വഴക്ക് പതിവായതിനാൽ സമീപവാസികൾ ഇവരുടെ വഴക്ക് കേട്ടിട്ടും ശ്രദ്ധിച്ചില്ല തൊഴിലുറപ്പിനു പോയിരുന്ന സുകുമാരന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പരിക്ക് പറ്റികിടന്ന ഭർത്താവിനെ കാണുന്നത്. തുടർന്ന് സുകുമാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്ക ഇന്നലെ രാവിലെ യോടുകൂടി മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ മകൻ സുരേഷിനെ (25)വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിൽ എടുക്കുമ്പോഴും പ്രതി മദ്യ ലഹരിയിൽ ആയിരുന്നു.
ഫോട്ടോ :സുകുമാരൻ.