
തിരുവനന്തപുരം: ഭാഷയില്ലെങ്കിൽ സംസ്‌കാരമുണ്ടാകില്ലെന്ന് മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പറഞ്ഞു. പ്രൊഫ.എൻ. കൃഷ്‌ണപിള്ള ഫൗണ്ടേഷന്റെ ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്‌സ് രണ്ടാം ബാച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. അദ്ധ്യാപിക ലതിക വൈ, സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ , ട്രഷറർ ബി. സനിൽകുമാർ, ഭരണ സമിതി അംഗം ഡോ.സി. ഉദയകല,ഭരണസമിതി അംഗം ഡോ.ബി.വി. സത്യനാരായണ ഭട്ട് എന്നിവർ പങ്കെടുത്തു.