തിരുവനന്തപുരം: മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലും തനിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്ത് വ്യാജമാണോ ഒറിജിനലാണോ എന്നതിലെ വസ്തുതകൾ അന്വേഷിക്കട്ടെയെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ വിവാദം പാർട്ടി പരിശോധിക്കും.
കോർപ്പറേഷനിൽ തിരിമറി നടത്തിയ ജീവനക്കാരെ കണ്ടെത്തിയ മേയറെ ക്രൂശിക്കുന്ന ആരോപണമാണ് ഇപ്പോഴുണ്ടാകുന്നത്. കത്ത് വിഷയത്തിൽ നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് മേയർ തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന് ഊർജം നൽകുന്ന നിലപാടാണ് മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.