തിരുവനന്തപുരം: ജവഹർ നഗറിൽ കാൽനട യാത്രക്കാർക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. കോഴിക്കോട് സ്വദേശികളായ സിദ്ധാർത്ഥ് (27), അഭയശ്രീ (26) എന്നിവർക്കും ബൈക്ക് ഓടിച്ച കരമന സ്വദേശി ഗോകുലിനുമാണ് (23) പരിക്കേറ്റത്. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.