
വിതുര: കളഞ്ഞുകിട്ടിയ രണ്ട് പവന്റെ മാലയും ഏലസും ഉടമയ്ക്ക് തിരിച്ചുനൽകി രഞ്ജുമോൾ സത്യസന്ധതകാട്ടി.വിതുര ശിവൻകോവിൽ ജംഗ്ഷന് സമീപം പാർവതി ഭവനിൽ അനിൽകുമാറിന്റെ മകൾ പാർവതിയുടെ സ്വർണാഭരണങ്ങളാണ് ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോൾ നഷ്ടപ്പെട്ടത്.സ്വർണം നഷ്ടപ്പെട്ടവിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു.തുടർന്ന് ധാരാളം പേർ ഷെയർചെയ്തു. കൊപ്പം കരിമ്പനടി സ്വദേശി രാജേഷിന്റെ ഭാര്യ രഞ്ജുമോൾ രാവിലെ വിതുര ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുനിന്ന് മാലകിട്ടിയത്. വീട്ടിലെത്തിയ രഞ്ജുമോൾ മാലകളഞ്ഞുകിട്ടിയ വിവരം ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ചു.ഭർത്താവിന്റെ നിർദ്ദേശത്തെ തുടർന്ന് രഞ്ജുമോൾ വിതുര സ്റ്റേഷനിൽ എത്തി മാലപൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് ,ഉടമയെ പൊലീസ് വിവരം അറിയിക്കുകയും വിതുര എസ്.ഐ വിനോദ്കുമാറിന്റെ സാന്നിദ്ധ്യത്തിൽ മാല കൈമാറുകയുംചെയ്തു.