വെഞ്ഞാറമൂട്:തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ 14ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും.പുല്ലമ്പാറ മെഡിക്കൽ ഓഫീസർ ഡോ.നിജു.എം.എൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.