general

ബാലരാമപുരം : കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ബാലരാമപുരം ഉപജില്ല കലോത്സവം 8, 9 10,11തീയതികളിൽ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.നാളെ രാവിലെ 9.30ന് കെ.ആൻസലൻ എം.എൽ എ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻസുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.മലയാളം മിഷൻ രജിസ്ട്രാർവിനോദ് വൈശാഖി മുഖ്യാതിഥിയായി എത്തും.ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏഴ് വേദികളിലായി രണ്ടായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.ലോഗോ പ്രകാശനം അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ നിർവഹിച്ചു.