കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ്,ആർ.ആർ.എഫ് എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദിവസ വേദനാടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും കണക്കുകളും രേഖകളും കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവരും കായിക ക്ഷമതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അർഹരായവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 16ന് രാവിലെ 11ന് മണമ്പൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.