congress

തിരുവനന്തപുരം: വിപണിയിൽ കിലോഗ്രാമിന് 60 രൂപ വരെ വിലയുള്ള, ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ള അരി 30 രൂപയ്ക്കു വിൽക്കാൻ ഇന്ത്യൻ നാഷണൽ വ്യാപാരി കോൺഗ്രസ് (ഐ.എൻ.വി.വി.സി).

കുതിച്ചുയരുന്ന അരി വില പിടിച്ചുനിറുത്താൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് 10ന് രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിൽ ന്യായവില വിൽപ്പന നടത്തുന്നതെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ, ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, ബിനോയ് ഷാനൂർ, എം.വിജയ്, ദീപ ആൽബർട്ട്, ദിലീപ്, നിഷാദ് അസീസ് എന്നിവർ വാർത്താസമ്മേനളത്തിൽ അറിയിച്ചു.. എല്ലാ ജില്ലകളിലും സമാന രീതിയിൽ അരി വിൽപ്പന നടത്തും.