
തിരുവനന്തപുരം : ജില്ലാ ഉപഭോക്തൃ സമിതിയുടെ ദീർഘകാല പ്രവർത്തകയും നിയമവിഭാഗം കൺവീനറുമായി സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ ജില്ലാ ജഡ്ജിയായി സെലക്ഷൻ ലഭിക്കുകയും ചെയ്ത അഡ്വ.വി. ജ്യോതിയെ ജില്ലാ ഉപഭോക്തൃസമിതി ആദരിച്ചു.ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ജി. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ സമിതി ഭാരവാഹികളായ എൻ.രാജൻ, എസ്.പീതാംബരപണിക്കർ, അണ്ടൂർക്കോണം ശ്യാംകുമാർ, കെ. മോഹനചന്ദ്രൻനായർ, മലയിൻകീഴ് നീലകണ്ഠൻ നായർ,തിരുപുറം സോമശേഖരൻനായർ, കെ.എസ്. മോഹനചന്ദ്രൻ നായർ, അഡ്വ. വിനോദിനി യു. നായർ,അഡ്വ.നേമം മോഹൻ,അഡ്വ. എസ്.രമേഷ്കുമാർ എന്നിവർ സംസാരിച്ചു.
caption ജില്ലാ ജഡ്ജിയായി സെലക്ഷൻ ലഭിച്ച അഡ്വ.വി.ജ്യോതിയെ ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് പി.വി. ജയരാജൻ ആദരിക്കുന്നു