
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പേ വാർഡിന്റെ ഒന്നാം നിലയുടെ ശിലാസ്ഥാപനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നൂറുലക്ഷം രൂപയാണ് അടങ്കൽ തുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,കൗൺസിലർമാർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊതുപ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.