തിരുവനന്തപുരം: കേരള വനിതാ കോൺഗ്രസ് ജേക്കബ് പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.ജയന്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ലീന എം. ലാലി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കരുമം സുന്ദരേശൻ, വനിതാ സംസ്ഥാന സെക്രട്ടറി ഷൈലജ, റോബിൻസൺ, രഞ്ജിത്ത് പാച്ചല്ലൂർ, ജില്ലാ സെക്രട്ടറി സുശീൽകുമാർ, ഗായത്രി, ഷീബ, താര തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ പ്രസിഡന്റായി ശോഭ വിനോദിനെയും സെക്രട്ടറിയായി സൂസനെയും സംസ്ഥാന സമിതിയിലേക്ക് ലീന ലാലി, താര,ഷീബ എന്നിവരെയും തിരഞ്ഞെടുത്തു.