കടയ്ക്കാവൂർ: ഓട്ടോടാക്സി മസ്ദൂർ സംഘം ബി.എം.എസ് നെടുങ്ങണ്ട യൂണിറ്റിന്റെ വാർഷികാഘോഷവും പൊതുയോഗവും നടന്നു.ബി.എം.എസ് ജില്ലാവൈസ് പ്രസിഡന്റ്‌ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മേഖല സെക്രട്ടറി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ അനിൽ കുമാർ, സെക്രട്ടറി രമണൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്‌, വൈസ് പ്രസിഡന്റ്‌ സുരേഷ് എന്നിവരെ യോഗം തിരഞ്ഞെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.