d

തിരുവനന്തപുരം; കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് വിദ്യാലയങ്ങൾ തുറന്ന് സാധാരണക്കാർക്കും ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കാനായി ആർ.ശങ്കർ നടത്തിയ വിദ്യാഭ്യാസ വിപ്ലവം എന്നും ഓർമ്മിക്കപ്പെടുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.ആർ. ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 50- ാം വാർഷികത്തിൽ പാളയം ആർ. ശങ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള പ്രസിഡന്റ് അഡ്വ.ടി. ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസി‍‍ഡന്റ് പാലോട് രവി, കെ.പി.സി.സി ഭാരവാഹികളായ എൻ. ശക്തൻ,അഡ്വ. സുബോധൻ,അഡ്വ. പ്രതാപചന്ദ്രൻ നായർ, ജി.എസ്. ബാബു, മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. മോഹൻകുമാർ, അമ്പലത്തറ ചന്ദ്രബാബു, കോൺഗ്രസ് നേതാക്കളായ മൺവിള രാധാകൃഷ്ണൻ, മണക്കാട് സുരേഷ്, വിതുര ശശി, ചെമ്പഴന്തി അനിൽ, മലയിൻകീഴ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിലുള്ള ആശാൻ കവിതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

കെ.പി.സി.സിയുടെ അനുസ്മരണം

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 50ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ആർ.ശങ്കറിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ഭാരവാഹികളായ എൻ.ശക്തൻ,ജി.എസ്. ബാബു, ജി.സുബോധൻ,ട്രഷറർ വി.പ്രതാപചന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ടി.ശരത്ചന്ദ്ര പ്രസാദ്,വർക്കല കഹാർ,മണക്കാട് സുരേഷ്,പന്തളം സുധാകരൻ,കെ.മോഹൻകുമാർ,എംആർ രഘുചന്ദ്രപാൽ,മൺവിള രാധാകൃഷ്ണൻ,കെ.വിദ്യാധരൻ,ഹരീന്ദ്രനാഥ്,ആർ.വി രാജേഷ്,മലയൻകീഴ്‌ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

ഡി.സി.സി യുടെ അനുസ്മരണം

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ബഹുമുഖ പ്രതിഭയുമായിരുന്ന ആർ.ശങ്കറിന്റെ 50ാം ചരമവാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ ശങ്കറിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തി.
എൻ.ശക്തൻ,വി.പ്രതാപചന്ദ്രൻ, ജി.എസ്.ബാബു,ജി.സുബോധൻ, കടകംപള്ളി ഹരിദാസ്,മലയിൻകീഴ് വേണുഗോപാൽ, ചെമ്പഴന്തി അനിൽ,ആർ.ഹരികുമാർ,എം.ശ്രീകണ്ഠൻ നായർ,വിതുര ശശി,വി.മുത്തുകൃഷ്ണൻ, അഭിലാഷ് ആർ. നായർ, കൊഞ്ചിറവിള വിനോദ്, ഡി.അനിൽകുമാർ, വണ്ടന്നൂർ സദാശിവൻ എന്നിവർ പങ്കെടുത്തു.