
വർക്കല: ഇടവിളാകം ഗുരുദേവ മന്ദിരസമിതിയുടെയും ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗുരുമന്ദിരത്തിൽ വച്ച് ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണയോഗത്തിൽ ശാഖ പ്രസിഡന്റ് ബി.ശശിധരൻ, സെക്രട്ടറി പൊന്നാലയം പ്രദീപ്, എസ്.എൻ ട്രസ്റ്റ് മെമ്പർ കെ.ബാബുചന്ദ്രൻ,ശാഖ വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, ഗുരുമന്ദിരം പ്രസിഡന്റ് ഷാജി പ്രകാശ്, സെക്രട്ടറി സുധികുമാർ, വൈസ് പ്രസിഡന്റ് മോഹനൻ, ട്രഷറർ ഷണ്മുഖദാസ്, ശാഖ മുൻ സെക്രട്ടറി കെ.ജയചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.