nov07d

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള പേപ്പട്ടി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തെരുവുനായ്ക്കൾക്ക് ഷെൽട്ടർ,​ എ.ബി.സി പ്രോഗ്രാം എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,​ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കിഴുവിലം രാധാകൃഷ്ണൻ,​ ബിജു കിഴുവിലം,​ ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി,​ മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം,​ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദീഖ്,​ പഞ്ചായത്ത് മെമ്പർമാരായ അനന്തകൃഷ്ണൻ നായർ,​ ജയന്തികൃഷ്ണ,​ മഹിളാ കോൺഗ്രസ് നേതാവ് ഷൈലജ സത്യദേവൻ,​ കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ താഹ,​ ഓവർസീസ് കോൺഗ്രസ് നേതാവ് നൗഷാദ്,​ റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി ബോർഡ് മെമ്പർ നന്ദകുമാർ,​ സത്യദേവൻ,​ സജീവ്,​ ശശി എന്നിവർ പങ്കെടുത്തു.