sn

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് യൂണിയൻ ഓഫീസിൽ കൂടിയ അനുസ്മരണയോഗം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ നന്ദിയോട് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ പ്ലാത്തറ രതീഷ്,യൂണിയൻ ഭരണസമിതിയംഗം ഗോപാലൻ റൈറ്റ്,യൂത്ത്മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വൈശാഖ് കരകുളം,രഞ്ജിത്ത് നെട്ട,സജികുമാർ വേങ്കോട്,അനിൽകുമാർ ഇരിഞ്ചയം,സുരേഷ് കാച്ചാണി തുടങ്ങിയവർ പങ്കെടുത്തു.