cpm

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ നിന്ന് ചില മാദ്ധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ അനുവാദം വാങ്ങി വാർത്താസമ്മേളനത്തിനെത്തിയ മാദ്ധ്യമ പ്രവർത്തകരെയാണ് ഗവർണർ പുറത്താക്കിയെന്നത് അത്യന്തം ഗൗരവതരമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേൾവിയില്ലാത്ത ഗവർണറുടെ

നപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്. ഭരണഘടനയിലെ 19(1) (എ) വകുപ്പ് ഉറപ്പ് നൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെയാണ് അത് സംരക്ഷിക്കാൻ ചുമതലപ്പെട്ട ഗവർണർ തന്നെ ചവിട്ടി മെതിച്ചത്.