തിരുവനന്തപുരം:ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് ട്രെയിനിംഗ്, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ആരംഭിച്ചു. അസിസ്റ്റന്റ് കളക്ടർ റിയ സിംഗ് ഉദ്ഘാടനം ചെയ്തു.സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പ്രേംകൃഷ്‍ണൻ മുഖ്യാതിഥിയായി. കേരള സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണം നേടിയ അദ്രിക നാരായണനെയും വിമൽകുമാറിനെയും ആദരിച്ചു. ചേംബർ ഒഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ,ജോർജ് സെബാസ്റ്റ്യൻ,ഈപ്പൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 6.30 മുതൽ 7.30 വരെയും 9 .30 മുതൽ 3 .30 വരെയുമാണ് ക്ലാസുകൾ.കൂടുതൽ വിവരങ്ങൾക്ക് https://www.riflestvm.com/, riflestvm@gmail.com. ഫോൺ- 8891049997.