sntc

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ എസ്.എൻ കോളേജുകളുടെ സ്ഥാപകനും മുൻ മുഖ്യമന്ത്റിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ആർ.ശങ്കറുടെ 50-ാം ചരമവാർഷികദിനം ആചരിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷീബ.പി അദ്ധ്യക്ഷത വഹിച്ചു.ഡോ. ബി.ഭുവനേന്ദ്രൻ,ആർ.അനിലകുമാരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് സ്റ്റാഫ് സെക്രട്ടറി ബിജുസുകുമാർ സ്വാഗതവും സ്റ്റാഫ് അഡ്വൈസർ ഡോ.ചിത്ര.എസ് നന്ദിയും പറഞ്ഞു.അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് അന്നദാനവും നടത്തി.