
മുടപുരം: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു. കുറക്കട, കൈലാത്തുകോണം പുത്തൻ വീട്ടിൽ ജയിനിയുടെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 25 അടിയോളം താഴ്ചയുള്ള കിണറിന്റെ തൊടികൾ പൂർണമായും തകർന്നു.മുകളിൽ കിണറ്റിന് ചുറ്റും കെട്ടിയിരുന്ന സിമന്റ് പൂശിയ ആൾമറ സിംഹഭാഗവും തകർന്നു.