തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ കായിക മേളയായ കളിക്കളം ഇന്ന് തുടങ്ങും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ മൂന്ന് ദിവസമാണ് മേള നടക്കുന്നത്.പട്ടികവർഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും,115 പ്രീമെട്രിക് , പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ആറാമത് സംസ്ഥാനതല കായികമേളയാണിത്. കായികമേളയുടെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.10ന് വൈകിട്ട് 3ന് മന്ത്രി കെ.രാധാകൃഷ്ണൻ സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷയാകും.കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും.