mm

മലയാളത്തിന്റെ യുവനടി അനശ്വര രാജൻ തമിഴിൽ ജി.വി. പ്രകാശിന്റെ നായികയാവുന്നു. അനശ്വര ആദ്യമായാണ് തമിഴിൽ നായികയാവുന്നത്. ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യദർശിനി, ഡാനിയൽ എന്നിവരാണ് മറ്റ് താരങ്ങൾ . ഡിസ്നി പ്ളസ് ഹോട് സ്റ്റാറാണ് നിർമ്മാണം. ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം ഒരുക്കുന്നു. അടുത്തവർഷം തിയേറ്ററിലെത്തും.റാങ്കി ആണ് അനശ്വരയുടെ ആദ്യ തമിഴ് ചിത്രം. തൃഷ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം മൈക്കാണ് ഒടുവിൽ തിയേറ്ററിലെത്തിയ അനശ്വര രാജൻ ചിത്രം. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്.