crime

ബാലരാമപുരം: ആരുമില്ലാത്ത തക്കംനോക്കി വൃദ്ധയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തലയൽ പുത്രക്കാട് ഹരിജൻ കോളനിയിൽ ബൈജു(53)​ ആണ് അറസ്റ്റിലായത്. വൃദ്ധ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . കട്ടിലിലേക്ക് പിടിച്ച് തള്ളുകയും ദേഹോപദ്രവം ഏൽപ്പിച്ച് പീ‌‌‌ഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് വൃദ്ധ മൊഴിയിൽ പറയുന്നത്. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിൽ ഇയാൾ സ്ഥിരം ശല്യക്കാരനാണ്. രാഷ്ട്രീയസ്വാധീനം മൂലം ഇത്തരത്തിൽ നേരത്തെ നടന്ന സംഭവങ്ങളിൽ നിന്നു ഇയാൾ രക്ഷനേടിയതാണെന്നും നാട്ടുകാർ പറഞ്ഞു.