ee

തിരുവനന്തപുരം: ജലഗതാഗത വകുപ്പിൽ മെക്കാനിക്കൽ എൻജിനീയർ, യൂണിവേഴ്സിറ്റികളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ, കൃഷി വകുപ്പിൽ വർക്ക് സൂപ്രണ്ട്, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ് ) വകുപ്പിൽ ലൈൻമാൻ, ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് തുടങ്ങി 33 തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) - ഒന്നാം എൻ.സി.എ. - ധീവര (കാറ്റഗറി നമ്പർ 121/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻആർട്സ് കോളേജ്) ക്ലേ വർക്കർ - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 119/2020), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫാർമക്കോളജി) - ആറാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 124/2022), തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി. ഹിന്ദി - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 60/2022), ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്.എസ്.) മലയാളം മീഡിയം - ഒന്നാം എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 684/2021), എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ.പി.എസ്.) - നാലാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 686/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

സാദ്ധ്യതാപട്ടിക

ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 649/2021), മെഡിക്കൽ എഡ്യൂക്കേഷൻ സർവീസിൽ ചെയർ സൈഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 395/2019), കണ്ണൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 282/2020), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (റഫ്രീജറേഷൻ മെക്കാനിക്) - ജനറൽ (കാറ്റഗറി നമ്പർ 14/2022) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ പരീക്ഷ

ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 98/2022), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി - ഒന്നാം എൻ.സി.എ ഹിന്ദുനാടാർ, എൽ.സി./എ.ഐ., മുസ്ലീം, എസ്.സി.സി.സി., എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 332/2021 - 336/2021), ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജൂനിയർ റിസർച്ച് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 34/2022) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

വിവരണാത്മക പരീക്ഷ

കേരള സംസ്ഥാന പ്ലാനിംഗ് ബോർഡിൽ അഗ്രോണമിസ്റ്റ്(കാറ്റഗറി നമ്പർ 24/2020) തസ്തികകളിലേക്ക് വിവരണാത്മക പരീക്ഷ നടത്തും.

മെഡി.കോളേജിന് സർട്ടിഫിക്കറ്റ് : സുപ്രീംകോടതി വിശദീകരണം തേടി

ന്യൂഡൽഹി: കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരിക്കേ, പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പാലക്കാട് ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിനാണ് സർട്ടിഫിക്കറ്റ് നൽകിയത്. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം സത്യവാങ്മൂലമായി നൽകണമെന്ന് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു. വാളയറിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് വി.എൻ പബ്ലിക് ഹെൽത്ത് ആന്റ് എഡ്യുക്കേഷണൽ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കുമ്പാേഴാണ് പരിശോധന നടത്താതെ ചെർപ്പുളശ്ശേരിയിലെ റോയൽ ട്രസ്റ്റിന്റെ മെഡിക്കൽ കോളേജിന് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.

തിരുവനന്തപുരം: എൽ.എൽ.എം പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 11വരെ ആക്ഷേപമുന്നയിക്കാം. ഹെൽപ്പ് ലൈൻ- 04712525300