
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമായി. ഇനി നിശബ്ദ പ്രചാരണം. നാളെയാണ് ഇലക്ഷൻ. 10ന് വോട്ട് എണ്ണൽ. വാർഡിനെ പ്രതിനിധാനം ചെയ്തിരുന്ന സി.പി.എം അംഗം ദീപ്തിക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഇക്കുറി എൽ.ഡി.എഫിന് ഷംനാ ബീഗവും,യു.ഡി എഫിന് എം.ജെ.ഷൈജയും,ബി.ജെ.പിക്ക് എം.എസ്.ലതയുമാണ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.കിളിമാനൂർ ടൗൺ യു.പി.എസിലാണ് വോട്ടെടുപ്പ്.1346 വോട്ടർമാരാണ് ഈ വാർഡിലുള്ളത്.
വികസനം പറഞ്ഞ് എൽ.ഡി.എഫും, അവസരം ചോദിച്ച് യു.ഡി.എഫും, മാറ്റം ആവശ്യപ്പെട്ട് ബി.ജെ.പിയും വോട്ട് ചോദിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 117 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ദീപ്തി വിജയിച്ചത്. 17 വാർഡുകളുള്ള പഞ്ചായത്തിലെ നിലവിലെ കക്ഷിനില സി.പി.എം 10 (നിലവിൽ 9), സി.പി.ഐ 3, കോൺഗ്രസ് 4.