sankar

തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആർ.ശങ്കറിന്റെ 49ാം ചരമവാർഷികം ആചരിച്ചു. മുൻ ജില്ലാജഡ്‌ജി അഡ്വ.കെ.ധർമ്മജൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ.ജിത അദ്ധ്യക്ഷത വഹിച്ചു. മൾട്ടി ഡിസിപ്ലിനറി സെമിനാർ സീരീസും ധർമ്മജൻ ഉദ്ഘാടനം ചെയ്തു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ തിരുവനന്തപുരം പ്രസിഡന്റ് ഡി.പ്രേംരാജ്,​ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി, കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി എസ്.ചന്ദ്രമോഹൻ നായർ, കോമേഴ്‌സ് വിഭാഗം അസി.പ്രൊഫസർ കവിദാസ്, കോളേജ് യൂണിയൺ ചെയർമാൻ വിഘ്‌നേശ് ദേവ്, കോളേജ് ഓഫീസ് അസിസ്റ്റന്റ് രേണുക എന്നിവർ സംസാരിച്ചു. സോഫ്റ്റ് സ്‌കിൽ ട്രെയിനറും കേരള യൂണവേഴ്‌സിറ്റി മുൻ അസിസ്റ്റന്റ് രജിസ്ട്രാറുമായിരുന്ന കെ.എസ്.ഗിരീശകുമാർ വിദ്യാർത്ഥികൾക്ക് ക്ളാസെടുത്തു. ജിയോളജി വിഭാഗം അദ്ധ്യാപകൻ ശരത് പ്രശാന്ത് സ്വാഗതവും പി.ടി.എ സെക്രട്ടറി ദൃശ്യദാസ് നന്ദിയും പറഞ്ഞു.