
തിരുവനന്തപുരം : നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടാക്കാൻ ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോർപ്പറേഷനിൽ ഉണ്ടായ ഒഴിവുകൾ സംബന്ധിച്ച് ചില മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ വന്നിരുന്നു. അപേക്ഷ ലഭിച്ചതിനുശേഷമാണ് മറ്റു നടപടികളിലേക്ക് കടക്കുക. ആരെയും പിൻവാതിലിലൂടെ നിയമിച്ചിട്ടില്ല. കത്ത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും മേയർ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന കത്തിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.