
തിരുവനന്തപുരം: കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറും കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന നിറമൺകര അക്ഷയ നഗർ എ.എൻ.ആർ.എ 33,കമലിനിയിൽ പി. കൃഷ്ണൻ നായർ(79) നിര്യാതനായി.എറണാകുളത്തെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം ഇന്നലെ വൈകിട്ട് ശാന്തിക്കവാടത്തിൽ നടന്നു.യൂണിവേഴ്സിറ്റി സെനറ്റ് അംഗം,പെൻഷൻ സംഘടന നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിറമൺകര എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും നഗരസഭ കൗൺസിലറുമായിരുന്ന ലളിതാ ബായ് ആണ് ഭാര്യ.മക്കൾ:വിനീത (യു.എസ്),നമിത (അസോ.പ്രൊഫസർ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എറണാകുളം).