തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവത്തിന് (IIMF) കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നാളെ തുടക്കമാകും. കേരളീയരുടെ പ്രിയ ബാൻഡായ ഊരാളിയുടെ സംഗീതാവതരണത്തോടെ വൈകിട്ട് 6ന് അരങ്ങുണരും. തുടർന്ന് ഇറ്റാലിയൻ ബാൻഡായ റോക്ക് ഫ്ളവേഴ്സ് റോക് മ്യൂസിക് അവതരിപ്പിക്കും. മൂന്നാമത് അരങ്ങിലെത്തുന്ന പാപ്പുവ ന്യൂഗിനിയുടെ കൾച്ചറൽ അംബാസഡർ കൂടിയായ ആൻസ്ലോം ആ നാടിന്റെ തനതുസംഗീതമായ റെഗ്ഗീയുമായെത്തും.

അഞ്ചുദിവസത്തെ മേളയിൽ ദിവസവും വൈകിട്ട് 6 മുതലാണ് പരിപാടി. നാലും അഞ്ചും ബാൻഡുകൾ വീതം ഓരോ സായാഹ്നത്തിലും സംഗീത പരിപാടി അവതരിപ്പിക്കും. മേളയ്‌ക്ക് എത്തുന്നവർക്ക് വൈകിട്ട് 5 മുതൽ ക്രാഫ്റ്റ്സ് വില്ലേജിൽ പ്രവേശിക്കാം. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5ന് അവസാനിപ്പിക്കും.