തിരുവനന്തപുരം: ഒരു വർഷം നീണ്ടുനിൽക്കുന്ന ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ സുവർണ ജൂബിലിയാഘോഷങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് ശ്രീമൂലം ക്ളബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എളമരം കരിം എം.പി അദ്ധ്യക്ഷത വഹിക്കും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് മുഖ്വാതിഥിയായിരിക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിക്കും.വൈകിട്ട് 5.30 സ്വകാര്യവത്കരണവും തൊഴിലിടങ്ങളും,​ തൊഴിലാളികളും കമ്പനിവത്കരണവും,​ പൊതുമേഖല നേരിടുന്ന പ്രതിസന്ധി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.കെ.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തും.