പാറശാല: ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നിന്നും പൊഴിയൂരിലേക്കുള്ള റോഡിലെ ഒരു കിലോമീറ്ററോളം ഭാഗം തകർന്ന നിലയിൽ തുടരുന്നതിനെതിരെ ബി.ജെ.പി യുവമോർച്ച പ്രവർത്തകർ പ്രതിഷേധസമരം നടത്തി.ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അഡ്വ.പൂഴിക്കുന്ന് ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു.വിഴിഞ്ഞം പദ്ധതിയും ബൈപ്പാസ് നിർമ്മാണവുമായും ബന്ധപ്പെട്ട് അമിതഭാരം കയറ്റിയും രേഖകളില്ലാതെയുമെത്തുന്ന വാഹനങ്ങൾ അമരവിള ചെക്പോസ്റ്റ് പ്രായുംമൂട് വഴി കടക്കാൻ ഉദിയൻകുളങ്ങരയിൽ നിന്നും തിരിഞ്ഞ് പോകുന്നതാണ് റോഡ് തകരുന്നതിന് കാരണം.റോഡിലെ വൻഗട്ടറുകൾ ഇരുചക്രമുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.അപകടങ്ങൾ പതിവാണെങ്കിലും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.യുവമോർച്ച ഏരിയാ പ്രസിഡന്റ് നന്ദു അദ്ധ്യക്ഷത വഹിച്ചു.കോമളകുമാർ,മോഹനൻ,പ്രശാന്ത്,ഹരികുമാർ,ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.