ആറ്റിങ്ങൽ: ജനുവരി 6 മുതൽ ഒൻപത് വരെ തിരുവനന്തപുരത്ത് നടക്കുന്ന ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി ആറ്റിങ്ങൽ ഏരിയ സംഘാടക സമിതി യോഗം മൂന്ന് മുക്ക് സൺ ഒാഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ലിജ ബോസ് അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ആർ.സരിത സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം പി. എസ്.വീണ നന്ദിയും പറഞ്ഞു.ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് ,സംസ്ഥാന കമ്മിറ്റി അംഗം ഷൈലജ ബീഗം,സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്,ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ്.ലെനിൻ,ആറ്റിങ്ങൽ നഗര സഭ ചെയർ പേഴ്സൺ എസ്.കുമാരി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ : ആർ.രാമു,ബി.പി.മുരളി,ആർ.സുഭാഷ്, ജി.സുഗുണൻ,ഷൈലജ ബീഗം,വി.എ.വിനീഷ്,എസ്.ലെനിൻ (രക്ഷാധികാരികൾ),ഒ.എസ്.അംബിക എം.എൽ.എ (ചെയർ പേഴ്സൺ),ആർ.സരിത (ജനറൽ കൺവീനർ).