തിരുവനന്തപുരം: ആയുർവേദ കോളേജ് ദ്രവ്യഗുണ വിജ്ഞാന വിഭാഗം മുൻ മേധാവിയും ഗുരുധർമ്മപ്രചാരണ സഭ ജില്ലാ പ്രസിഡന്റുമായിരുന്ന മുക്കോല കാഞ്ചനത്ത് ബംഗ്ലാവിൽ ഡോ.എൻ വിശ്വനാഥൻ (73) നിര്യാതനായി. ലയൺസ് ക്ലബ് പേരൂക്കടയുടെ പ്രസിഡന്റായി ദീർഘനാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ഡോ. കെ.രാജലക്ഷ്മി, മക്കൾ: ഡോ.രമ്യ വി.ആർ (അസി.പ്രൊഫ. ആയുർവേദ കോളേജ്), വിഷ്ണു പ്രഭു .വി (അസി.എൻജിനിയർ കെ.എസ്.ഇ.ബി). മരുമക്കൾ: രഞ്ചിത്ത് കെ.എൽ (എച്ച്.ആർ മാനേജർ,ജയ്‌ഹിന്ദ് ചാനൽ), പ്രഭിത. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക്.