
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസാ തോമസിന് കൈമാറിയത് സർവകലാശാലാ നിയമത്തിന് വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാൻസലർക്കെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
ചാൻസലറെ എതിർ കക്ഷിയാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പിലെ അഡിഷണൽ സെക്രട്ടറി സി. അജയനാണ് ഹർജി ഫയൽ ചെയ്തത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഹർജി ഫയൽ ചെയ്യാൻ വിസമ്മതിച്ചിരുന്നു.