കഴക്കൂട്ടം: പട്ടികജാതി-പട്ടികവർഗ സംയുക്ത സമരസമിതി 21ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമ വിജയത്തിനായി ജില്ലാ സംഘാടക സമിതി രൂപീകരിച്ചു. ഡി.ആർ.വിനോദ് (ചെയർമാൻ), പീതാംബരൻ (വൈസ് ചെയർമാൻ), കുഞ്ഞുമോൻ കള്ളിക്കാട് (കൺവീനർ), വിനോദ് (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ യോഗം ഉദ്ഘാടനം ചെയ്തു. സാംബവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു.