തിരുവനന്തപുരം:ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 49ാം ചരമവാർഷികം കുന്നുകുഴി ശങ്കർ ജംഗ്ഷനിൽ ആചരിച്ചു.പാളയത്തെ പ്രതിമയിലും കുന്നുകുഴി ശങ്കർ ജംഗ്ഷനിലെ വീട്ടിലും പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്‌മരണം ശ്രീനാരായണ സാംസ്‌കാരിക സമിതി പ്രസിഡന്റ് കെ.എസ്.ശിവരാജൻ ഉദ്ഘാടനം ചെയ്തു.സ്വാമി ശാശ്വതീകാനന്ദ ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ബാബു സുഭാഷ് ചന്ദ്രൻ,പി.ജി.ശിവബാബു,ഉഷാരാജ്,ഡി.കൃഷ്‌ണമൂർത്തി,സുഗത്, പ്ളാവിള ജയറാം തുടങ്ങിയവർ സംസാരിച്ചു. ആശാൻ സ്ക്വയറിൽ നിന്ന് കുന്നുകുഴി ശങ്കർ ജംഗ്ഷനിലേക്കുള്ള റോഡിന് ആർ.ശങ്കർ മെമ്മോറിയൽ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.