gr-anil

പാറശാല: കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ പാറശാല സ്വദേശി ഷാരോണിന്റെ വീട് മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 6ന് വീട്ടിലെത്തിയ മന്ത്രി ഷാരോണിന്റെ മാതാപിതാക്കളായ ജയരാജ്, പ്രിയ, മൂത്തസഹോദരൻ ഷിമോൻ രാജ് എന്നിവരെ ആശ്വസിപ്പിച്ചു.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, എൻ.രാഘവൻ നാടാർ, അനീഷ് ആന്റണി, പുത്തൻകട വിജയൻ, അനീഷ് പി. മണി, ഉഷാ സുരേഷ്, വിൽസ് കുമാർ വിൽസൺ, വിശാൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ മന്ത്രിയോട് അഭ്യർത്ഥിച്ചു.