
തിരുവനന്തപുരം: അനധികൃതമായി കൈവശം വച്ചിരിക്കുന്ന റേഷൻ മുൻഗണന കാർഡുകൾ പിടിച്ചെടുക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ 'ഓപ്പറേഷൻ യെല്ലോ' പദ്ധതിയുടെ ഭാഗമായി 6914 കാർഡുകൾ പിടിച്ചെടുത്തു. ഇവ മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയതായും 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓപ്പറേഷൻ യെല്ലോ ഡിസംബർ 31 വരെ തുടരും.