
അശ്വതി: ഇഷ്ടജനവാസം, സന്താന സൗഭാഗ്യം, ലഹരിപദാർത്ഥങ്ങളോട് കൂടുതൽ അധിനിവേശം, സാമ്പത്തിക പ്രതിസന്ധി.
ഭരണി: മത്സരപരീക്ഷകളിൽ ഉദ്യോഗാർത്ഥികൾ നല്ല പ്രകടനം കാഴ്ചവയ്ക്കാനിടയുണ്ട്. പുണ്യദേവാലയ ദർശനം, മലകയറ്റം, വ്രതാനുഷ്ഠാനം, ലഹരിപദാർത്ഥങ്ങളോട് വിരക്തി.
കാർത്തിക: കുടുംബത്തിൽ വിവാഹാഘോഷം, വിദേശയാത്രക്കുള്ള അനുമതി ലഭിക്കൽ, പ്രഗത്ഭരുടെ സംഗീതസദസുകളിൽ സാന്നിദ്ധ്യം വഹിക്കും, ദേവാലയങ്ങൾക്കും വിദ്യാലയങ്ങൾക്കുമായി നല്ല തുക സംഭാവന നൽകൽ.
രോഹിണി: രാഷ്ട്രീയപരമായി പ്രതീക്ഷിച്ച സ്ഥാനം ലഭിക്കാതിരിക്കൽ, സൗന്ദര്യവർദ്ധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കൽ, ഗൃഹനിർമ്മാണ പരിപാടി തത്കാലം നിറുത്തിവയ്ക്കൽ.
മകയിരം: വസ്തു, വാഹന ലബ്ധി, വിലപ്പെട്ട പ്രമാണങ്ങളിലൊപ്പുവയ്ക്കൽ,ഗൃഹപ്രവേശന ചടങ്ങുകളിൽ സംബന്ധിക്കൽ, സംഗീത സാഹിത്യ സദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, വിനോദസഞ്ചാരം.
തിരുവാതിര: ഉദ്യോഗാർത്ഥികൾക്ക് ചെറിയതെങ്കിലും സർക്കാർ ജോലി ലഭിക്കും, ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ, വിദേശീയ ധനലബ്ധി, വ്യവഹാരവിജയത്തിൽ അസാമാന്യ സന്തോഷം, കൂട്ടുകാരിൽ നിന്ന് ഗുണാനുഭവം.
പുണർതം: ചിരകാലാഭിലാഷം പൂവണിയും, പ്രധാന പ്രമാണങ്ങളിലൊപ്പുവയ്ക്കും. ഉൗഹക്കച്ചവടക്കാരിൽ നല്ല ലാഭം പ്രതീക്ഷിക്കാം, തസ്കര ഭയം.
പൂയം: കലാസാഹിത്യ പ്രവർത്തനം മൂലം സാമ്പത്തിക നിലയും പ്രശസ്തിയും വർദ്ധിക്കും. ഉൗഹക്കച്ചവടക്കാരിൽ അമിതലാഭം ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങിക്കും.
ആയില്യം: രാഷ്ട്രീയകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധകൊടുക്കാൻ കഴിയുകയില്ല. പ്രവർത്തനമണ്ഡലങ്ങളിൽ ശോഭിക്കും. ദാമ്പത്യസൗഖ്യം, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.
മകം : വനവാസം, ഗുരുജനപ്രീതി, ആദ്ധ്യാത്മിക ജീവിതം, സത്സംഗം.
പൂരം : ഉന്നത വ്യക്തികളുമായി പരിചയപ്പെടാനിടയാകും. സർക്കാരിൽ നിന്ന് പുരസ്കാരലബ്ധി,
ഉത്രം : ആരോഗ്യനഷ്ടം, അഭിമാന നഷ്ടം, കുടുംബസംഗമം, ഭാഗ്യക്കുറി ലഭിക്കൽ.
അത്തം: സ്വഗൃഹത്തിൽ വച്ച് പൂജാദികൾ നിർവഹിക്കൽ, രോഗവിമുക്തി, ശത്രുക്കളെ പോലെ പെരുമാറൽ, നാൽക്കാലി നാശം, കൃഷിനാശം.
ചിത്തിര: നവീന ഗൃഹാരംഭം പ്രവർത്തനം, കുഴൽക്കിണർ, കുളം എന്നിവ നിർമ്മിക്കൽ, ഇണയുമായി വിനോദസഞ്ചാരം, അന്യദേശവാസം, കീഴ് ജീവനക്കാരിൽ നിന്നും നല്ല സഹായസഹകരണം.
ചോതി: വൈദ്യുതി, വാഹനം, വാതകം, അഗ്നി, രാസപദാർത്ഥങ്ങൾ, ആയുധം, ആധുനിക യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും.
വിശാഖം: വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കൽ, ശത്രുക്കളിൽ നിന്നും അസൂയക്കാരിൽ നിന്നും വിഷജന്തുക്കളിൽ നിന്നും ശല്യം. ദേഹക്ഷതം.
അനിഴം: ശയനസൗഖ്യം, സന്താനങ്ങൾക്ക് ഉപരിപഠനങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം തന്നെ ലഭിക്കൽ, കുടുംബാംഗങ്ങളിൽ ചിലർക്ക് അപവാദശ്രവണം. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകൽ.
തൃക്കേട്ട: സന്താനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി അശ്രാന്ത പരിശ്രമം, പ്രഗത്ഭരുടെ സംഗീതക്കച്ചേരികൾ നേരിൽ കണ്ടാസ്വദിക്കൽ, നൃത്തം, സംഗീതം, നീന്തൽ, വാഹനമോടിക്കൽ എന്നിവ ഗുരുവിൽ നിന്ന് പഠിക്കൽ.
മൂലം : അനാവശ്യ ചിന്തകൾ കൂടി കൂടി വന്ന് നിദ്രക്ക് ഭംഗം വരുത്തും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്നുചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പൂരാടം: ഭോജനസൗഖ്യം, ലഹരിപദാർത്ഥങ്ങൾ നിറുത്തൽ, കഴിവുകൾ പ്രദർശിപ്പിച്ച് പൊതുരംഗത്ത് ശോഭിക്കും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ യാത്രകൾ കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.
ഉത്രാടം: പുരസ്കാരലബ്ധി, സത്സംഗം, കുടുംബക്ഷേത്രത്തിലേക്ക് സഹായം നൽകൽ, ശത്രുഭയം, തസ്കരഭയം.
തിരുവോണം: ശിശുക്കളിൽ മഞ്ഞപ്പിത്തം, ദുശ്ശാഠ്യം, കഫക്കെട്ട്, വയറിളക്കം, അപസ്മാരം എന്നിവ ഏതെങ്കിലൊന്ന് പിടിപ്പെടും.
അവിട്ടം: വിമർശനങ്ങളെ പൊതുവേദികളിൽ വച്ച് സത്യസ്ഥിതി മനസിലാക്കിക്കൊടുത്ത് അഭിമാനം കൈവരിക്കും. അനാവശ്യ യാത്ര വേണ്ടിവരും.
ചതയം: പ്രകൃതിക്ഷോഭം നിമിത്തം ധനനഷ്ടങ്ങൾക്ക് സാദ്ധ്യതകളേറെയാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും. തിരികെ ലഭിക്കില്ലെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും.
പൂരുരുട്ടാതി: വിവാഹമോചനം നിയമപരമായി കഴിഞ്ഞിരിക്കുന്നവർക്ക് പുനർ വിവാഹ സാദ്ധ്യത, രഹസ്യപ്രവർത്തനംരാഷ്ട്രീയത്തിൽ സമുന്നത സ്ഥാനം അലങ്കരിക്കാൻ കഴിയും.
ഉത്രട്ടാതി: വിശ്വസ്തരായ സുഹൃത്തുക്കളിൽ നിന്ന് സഹായ സഹകരണം ലഭിക്കും. അപവാദ ശ്രവണം, കൂട്ടപ്രാർത്ഥനയും ജപവും പൂജയും നടത്തും.
രേവതി: കുടുംബത്തിൽ നിന്ന് അകന്നുകഴിയണമെന്ന് അതിയായ ആഗ്രഹമുണ്ടാകും. സത്യസന്ധത ബോദ്ധ്യപ്പെടുത്തി വിമർശനങ്ങളെ ഗംഭീരമായി നേരിടും. സൽകീർത്തി.