
വർക്കല: മുൻ മുഖ്യമന്ത്റിയും കെ.പി.സി.സി പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് സ്ഥാപകനുമായിരുന്ന ആർ.ശങ്കറുടെ 50-ാം ചരമവാർഷികദിനത്തിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാധൻ അദ്ധ്യക്ഷത വഹിച്ചു.വർക്കലകഹാർ,കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹനൻ,പി.എം.ബഷീർ,ബി.ധനപാലൻ,പി.വിജയൻ,അഡ്വ.ബി.ഷാലി,എം.സത്യജിത്ത് എന്നിവർ സംസാരിച്ചു.