
വിതുര: വിതു ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ പാലോട് സബ്ജില്ലാകായികമേളയിൽ തുടർച്ചയായി മൂന്നാംതവണയും ഏറ്റവുംകൂടുതൽ പോയിന്റ് നേടി ചാമ്പ്യൻഷിപ് കരസ്ഥമാക്കി.297 പോയിന്റ് നേടിയാണ് കായികകിരീടം നിലനിർത്തിയത്.194 പോയിന്റ് നേടി വിതുര ഗവൺമെന്റ് യു.പി.എസ് രണ്ടാംസ്ഥാനം നേടി.വിതുര വി.എസ്.എസ്.എസിലെ സ്‌പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അവധിക്കാലത്ത് ആരംഭിച്ച കായികപരിശീലനത്തിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒട്ടനവധി കായികയിനങ്ങളിൽ കുട്ടികൾ മികവ് പുലർത്തിയിട്ടുണ്ട്.കായികാദ്ധ്യാപകൻ സത്യനാണ്കുട്ടികൾക്ക് കായികപരിശീലനം നൽകുന്നത്.കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച കായികപരിശീലനത്തിന്റെ ഉദ്ഘാടനം ലോകബോക്സിംഗ് ചാമ്പ്യനും മേജർ ധ്യാൻചന്ദ് പുരസ്‌കാജേതാവുമായ കെ.സി.സുലേഖയാണ് നിർവഹിച്ചത്. മുൻ നെടുമങ്ങാട് ഡി.വൈ.എസ്.പി സുൽഫിക്കർ അനുഗ്രഹിച്ചു.തുടങ്ങിയ കായിക പരിശീലനത്തിലൂടെ വിതുര സ്‌കൂളിലെ കുട്ടികൾ ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ജൂഡോയിലും ഫെൻസിങ്ങിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവുപുലർത്താനായി,കൂടാതെ തൃശൂരിൽ നടന്ന ഖേലോ ഇന്ത്യ മേളയിൽ മെഡലുകൾ നേടി.പെൺകുട്ടികൾക്കായി തുടങ്ങിയ ഫുട്ബാൾ പരിശീലനത്തിലൂടെ സബ്ജില്ലാ ചാമ്പ്യൻഷിപ് നേടി ഇപ്പോൾ റെവന്യുജില്ലാ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.